സുപ്രഭാതം പത്രം കത്തിച്ചതിനെ ന്യായീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച് ചന്ദ്രിക.

സുപ്രഭാതം പത്രം കത്തിച്ചതിനെ ന്യായീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച് ചന്ദ്രിക. നടന്നത് സ്വാഭാവികമായ വിഷമ പ്രകടനം എന്ന് വിശദീകണം. സുപ്രഭാതം സമുദായത്തിൽ വിള്ളലുകളും ആഘാതങ്ങളുമുണ്ടാക്കി. ലീഗിനെ അപരനായി കണ്ട് ശത്രുവിനോടെന്ന പോലെയാണ് സുപ്രഭാതം പെരുമാറിയതെന്നും ചന്ദ്രിക ലേഖനം. എഴുത്തുകാരൻ ഡോ. മോയിൻ മലയമ്മയാണ് ലേഖനം എഴുതിയത്. ലീഗിൻറെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തെ നിസ്സാരവൽക്കരിക്കുന്ന പരിഹാസ റിപോർട്ടുകൾ സുപ്രഭാതത്തിൽ വന്നതായി ചന്ദ്രിക ലേഖനം പറയുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടം കാപട്യമാണെന്ന് വരുത്തി തീർക്കുന്ന വിധത്തിൽ വാർത്ത ഡെക്കറേറ്റ് ചെയ്യുന്നത് ഒരിക്കലും സദുദ്ദേശപരമല്ല.

സുപ്രഭാതം പത്രം കത്തിച്ചത് രാഷ്ട്രീയവൽക്കരിക്കാനും ലീഗിനെതിരെ രോഷാഗ്നി കത്തിക്കാനുള്ള അവസരമായൂം സുപ്രഭാതം കണ്ടു. സുപ്രഭാതത്തിൻറെ കമ്യൂണിസ്റ്റ് പ്രചാരണം അതിരുവിട്ട നിലയിൽ കാണേണ്ടി വരുമ്പോഴുള്ള മാനസിക വിഷമവും പ്രതിഷേധവുമാണ് പത്രം കത്തിച്ചയാളിൽ കണ്ടതെന്നാണ് ചന്ദ്രിക ലേഖനത്തിൻ്റെ ന്യായീകരണം ആരെയോ സന്തോഷിപ്പിക്കാൻ വേണ്ടി സുപ്രഭാതം നൃത്തം ചെയ്യുന്നു.സുപ്രഭാതം പത്രത്തിൽ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ ലേഖനത്തിലെത്ത് വിചിത്രമായ ഉപദേശമാണ്.


ലീഗിനെ അപരനായി കണ്ട് ശത്രുവോടെന്ന പോലെയാണ് പത്രത്തിലെ പല രാഷ്ട്രീയ വാർത്തകളുടെയൂം ഉന്നം പോയിരുന്നത് സമകാലിക വിഷയങ്ങളിൽ വഴങ്ങാത്ത ലീഗാണ് പ്രശ്നക്കാരെന്ന് വരുത്തി തീർക്കാനുള്ള വ്യാജ ശ്രമം വാർത്ത എഴുത്ത് ശൈലിയിൽ കാണാം. വിഭാഗീയ ശ്രമങ്ങൾ നടത്തുന്നത് ഖേദകരമാണ് ലീഗ് വിരുദ്ധ വികാരത്തെ പരമാവധി കത്തിച്ച് ആ ലീഗ് വിരുദ്ധത കമ്മ്യൂണിസ്റ്റ് അനുകൂല വോട്ടായി പെട്ടിയിൽ ഭദ്രമാക്കിയതിനുശേഷം ലീഗിനെയും സമസ്തയും തമ്മിലടിപ്പിക്കാൻ ആരും വരണ്ട എന്ന സൂപ്പർ ഡയലോഗ് അടിച്ചു മുന്നോട്ടു വരുന്നവരുടെ കാപട്യം തിരിച്ചറിയണമെന്നും ഡോ. മോയിൻ മലയമ്മ എഴുതിയ ചന്ദ്രിക ലേഖനം പറയുന്നു.

