KOYILANDY DIARY.COM

The Perfect News Portal

ചാന്ദ്രയാൻ 3 – അഭിമാന ദൗത്യത്തിന് ആശംസാ കാർഡുകൾ അയച്ച് കുട്ടി ശാസ്ത്രജ്ഞർ

ഉള്ള്യേരി : ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയും വഹിച്ചു കൊണ്ട് വിജയയാത്ര തുടങ്ങിയ ചാന്ദ്രയാൻ-3 ന്റെ പര്യവേക്ഷണ ദൗത്യത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർക്ക് പാലോറ എച്ച് എസ് എസ്സിലെ കുട്ടിശാസ്ത്രജ്ഞർ ആശംസാ കാർഡുകൾ അയച്ചു. ഹൈസ്കൂളിലെ സയൻസ് ക്ലബ്ബായ സയൻഷ്യയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ചാന്ദ്രയാൻ-3 വിക്ഷേപണം തൽസമയം സംപ്രേഷണം ചെയ്തു.
തുടർന്ന് പ്രൊപ്പൽഷൻ, ലാൻഡർ, റോവർ എന്നീ ചാന്ദ്രയാൻ മൊഡ്യൂളുകളെക്കുറിച്ച്   ശാസ്ത്രാധ്യാപകരുമായി സംവദിച്ചു. ഇതോടെ ജൂലായ് 21 വരെ നീളുന്ന ചാന്ദ്രദിന പ്രവർത്തനങ്ങൾക്ക് സ്കൂളിൽ തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് ആർ.വി. സരിത, സയൻസ് ക്ലബ് കൺവീനർ ധനേഷ് ഇ. എം, ശ്രീലേഖ. ആർ. കെ, ദിവ്യ. എം, സ്റ്റുഡൻ്റ് കോ -ഓർഡിനേറ്റർ നിരഞ്ജൻ കെ.എസ് എന്നിവർ ചടങ്ങിന് നേതൃത്വം നിൽകി.
Share news