എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ ഭാഗമായി ചായ മക്കാനി സംഘടിപ്പിച്ചു

കൊയിലാണ്ടി: എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം സ്വാഗത സംഘം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ചായ മക്കാനി സംഘടിപ്പിച്ചു. ആഗസ്ത് 15ന് കൊയിലാണ്ടിയിൽ നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമം പ്രചരണത്തിൻ്റെ ഭാഗമായാണ് പുതിയ ബസ്സ് സ്റ്റാൻ്റിൽ ചായ മക്കാനി സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ എ. അസീസ് പി. ചന്ദ്രശേഖരന് ചായ നൽകി ഉദ്ഘാടനം ചെയ്തു. അൻസാർ കൊല്ലം അധ്യക്ഷനായി.

അരുൺ മണമൽ, ടി. മൊയ്തു ഹാജി, സി.പി.എ സലാം, ഹാശിം ജിഫ്രി, സയ്യിദ് അൻവർ മുനഫർ, ഹാമിദ് ബാത്ത, ഹമീദ് പുതുക്കുടി, എ.കെ.സി മുഹമ്മദ്, വി.പി.എം അബ്ദുള്ള, അബ്ദുൾ ആലം, അബ്ദുറഹ്മാൻ ഹിറ, കുഞ്ഞഹമ്മദ് ചേലിയ, കെ.കെ. വി ഖാലിദ്, ടി. മുഹമ്മദ് ഷാഫി, വി.വി. കുഞ്ഞബ്ദുള്ള, അബ്ദു റഹ്മാൻ ഹിറ എന്നിവർ സംസാരിച്ചു.
