സി.എച്ച് സ്‌മാരക പബ്ലിക് ലൈബ്രറിയും ലൈബ്രറി കൗൺസിലും ബഷീർ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

പയ്യോളി: പയ്യോളി നഗരസഭ സി.എച്ച് സ്‌മാരക പബ്ലിക് ലൈബ്രറിയും ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ബഷീർ ദിനാചരണ പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് ഉത്ഘാടനംചെയ്തു. മേഖലാസമിതി ചെയർമാൻ പി എം അഷ്റഫ് അധ്യക്ഷനായിരുന്നു.

കൗൺസിലർമാരായ ഗോപാലൻ കാര്യാട്ട് ചെറിയാവി സുരേഷ് ബാബു, കെ ടി വിനോദ്, താലൂക് സെക്രട്ടറി കെ വി രാജൻ, ഇബ്രാഹിം തിക്കോടി, കെ ജയകൃഷ്ണൻ, ജയൻ മൂരാട്, റഷീദ് പാലേരി, ഷാഹുൽഹമീദ്, കെ വിജയൻ, ദാസൻ എ പി, എ ടി പ്രഭാത് മാസ്റ്റർ, ഇസ്മത്ത് കാട്ടടി എന്നിവർ സംസാരിച്ചു.
