സിജിപിഒ കൊയിലാണ്ടി മേഖല കൺവെൻഷൻ

കൊയിലാണ്ടി: സിജിപിഒ കൊയിലാണ്ടി മേഖല കൺവെൻഷൻ എൻ വി ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കെ. കരുണാകരൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു. റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ടി കെ നാരായണൻ, മുഖ്യ പ്രഭാഷണം നടത്തി. 50% കവിഞ്ഞ ഡി ആർ, അടിസ്ഥാന പെൻഷനിൽ ലയിപ്പിക്കുക, കമ്മ്യൂറ്റേഷൻ കാലാവധി 10 വർഷമായി കുറക്കുക, 8-ാം ശമ്പള കമ്മീഷൻ പ്രഖ്യാപിക്കുക, കൊറോണ കാലത്തു തടഞ്ഞു വെച്ച DA/DR, അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
.

.
കൊയിലാണ്ടി മേഖല പ്രസിഡണ്ടായി എൻ. എ കുമാരനെയും സെക്രട്ടറിയായി ടി കെ നാരായണനെയും തെരഞ്ഞെടുത്തു. പി. സി കുഞ്ഞിരാമൻ നായർ, പി. കെ. വേലായുധൻ, പൂക്കാട് മാധവൻ നായർ, പി ടി ഗോപാലൻ എന്നിവർ സംസാരിച്ചു, ഒ വി പദ്മിനി നന്ദി പറഞ്ഞു.
