KOYILANDY DIARY.COM

The Perfect News Portal

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി. രോഹിത് ശര്‍മ 12 ഫോറുകളും മൂന്ന് സിക്സറും പറത്തിയാണ് സെഞ്ച്വറി നേടിയത്. 9 തവണ പന്ത് അതിര്‍ത്തി കടത്തിയ ഗില്‍ അഞ്ച് സിക്സറുകളും അടിച്ചാണ് നൂറ് കടന്നത്. ടെസ്റ്റില്‍ രോഹിത്തിന്റെ പതിനാലാമത്തെയും ഗില്ലിന്റെ നാലാമത്തെയും സെഞ്ച്വറിയാണ്.

ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനുമാണ് സന്ദര്‍ശകരുടെ കഥകഴിച്ചത്. കുല്‍ദീപ് അഞ്ചും അശ്വിന്‍ നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ നേടി.

Share news