കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഇ വി രാമകൃഷ്ണന്
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഇ വി രാമകൃഷ്ണന്. ‘മലയാള നോവലിന്റെ ദേശകാലങ്ങള്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാള നോവലുകളെ മുന്‍നിര്‍ത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്ക്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

ദേശം, അധിനിവേശം, മതേതരത, രാഷ്ട്രം, ഭരണകൂടം, പൊതുമണ്ഡലം, പൗരസമൂഹം, ദേശീയതയുടെ കീഴാളവും വരേണ്യവുമായ രൂപങ്ങള്‍ എന്നീ സങ്കല്പനങ്ങളുപയോഗിച്ച് മലയാളനോവലിന്റെ സഞ്ചാരപഥങ്ങള്‍ ഈ പുസ്തകം രേഖപ്പെടുത്തുന്നു. ഒപ്പം, ലാവണ്യവത്കരണത്തിലൂടെ തമസ്‌കരിക്കപ്പെട്ട നോവലിന്റെ രാഷ്ടീയ-സാംസ്‌കാരിക മാനങ്ങളുടെ വീണ്ടെടുപ്പുകൂടിയാണ് മലയാള നോവലിന്റെ ദേശകാലങ്ങള്‍.

