KOYILANDY DIARY.COM

The Perfect News Portal

എല്‍ഐസിയെ അദാനിക്ക് തീറെഴുതി നൽകാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയെ അദാനിക്ക് തീറെഴുതി കൊടുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അദാനി പോര്‍ട്ടിന്റെ കട ബാധ്യത ഏറ്റെടുക്കാനുള്ള അയ്യായിരം കോടി രൂപയുടെ ബോണ്ട് ഇഷ്യു പൂര്‍ണമായും എല്‍ഐസി ഏറ്റെടുത്തു. 15 വര്‍ഷത്തെ കാലാവധിയിലാണ് ബോണ്ട് ഏറ്റെടുത്തത്.

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണില്‍ നിന്നുള്ള 5000 കോടി രൂപയുടെ ബോണ്ട് ഇഷ്യൂ പൊതു മേഖലാസ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തു. 7.75 ശതമാനം പലിശ നിരക്കിലാണ് ബോണ്ടുകള്‍ ഏറ്റെടുത്തിരിക്കുന്നത്. 15 വര്‍ഷമാണ് ബോണ്ട് കാലാവധി. എല്‍ഐസി മാത്രമാണ് നിക്ഷേപകരെന്നും കരാര്‍ മുന്‍കൂട്ടി അംഗീകരിച്ചതാണ് എന്നുമാണ് റിപ്പോര്‍ട്ട്. വിപണിയില്‍ ഉയര്‍ന്ന പലിശ നിരക്ക് ഒഴിവാക്കാന്‍ അദാനി മാര്‍ഗം തേടിയതാണെന്ന ആരോപണവും ഉണ്ട്.

 

അദാനി പോര്‍ട്ട്‌സില്‍ എല്‍.ഐ.സിക്ക് 8.06 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റ് അദാനി കമ്പനികളിലും എല്‍.ഐ.സിക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളില്‍ ഒന്നായ എല്‍.ഐ.സി 2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്ത്യന്‍ കമ്പനികളുടെ ബോണ്ട് ഇഷ്യൂകളില്‍ 80,000 കോടി രൂപയാണ് എല്‍.ഐ.സി നിക്ഷേപിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധനയാണ് ഇത്. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനി തീറെഴുതി കൊടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി എന്ന ആരോപണവും ശക്തമാവുകയാണ്.

Advertisements
Share news