KOYILANDY DIARY.COM

The Perfect News Portal

എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്താൻ നിര്‍ദേശം നൽകി കേന്ദ്ര സര്‍ക്കാര്‍

.

എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്താൻ നിര്‍ദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താവിന് നീക്കാൻ കഴിയാത്തവിധം ഉൾപ്പെടുത്താൻ മൊബൈൽ നിർമാണ കമ്പനികൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയമാണ് നിർദേശം നൽകിയിരിക്കുന്നത്. നവംബര്‍ 28ന് രഹസ്യനിര്‍ദേശമാണ് ആപ്പിൾ, സാംസങ്‌, വിവോ, ഷവോമി, ഓപ്പോ ഉൾപ്പെടെയുള്ള കമ്പനികൾക്ക് നൽകിയതെന്നാണ് വിവരം.

 

90 ദിവസത്തിനുള്ളിൽ പുതുതായി നിർമിക്കുന്ന മുഴുവൻ സ്‍മാര്‍ട്ട്ഫോണിലും ആപ്പ് ഉൾപ്പെടുത്തണം എന്നാണ് നിർദേശം. നിലവിലുള്ള ഫോണുകളിൽ അടുത്ത സോഫ്‌റ്റ്‌വെയർ അപ്ഡേഷൻ വഴി ആപ്പ് ഉൾപ്പെടുത്താനും നിർദേശത്തിൽ പറയുന്നുണ്ട്. ആപ്പിള്‍ കമ്പനി തങ്ങളുടെ ഫോണുകളിൽ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുറമേയുള്ള ആപ്പുകള്‍ അനുവദിക്കാറില്ല. അതിനാൽതന്നെ കമ്പനികൾ സർക്കാരിനെ എതിർപ്പറിയിച്ചേക്കും എന്നാണ് വിവരം. നേരത്തെയും സമാന നിർദേശങ്ങളെ കമ്പനികൾ എതിർത്തിരുന്നു.

Advertisements

 

ഈ വര്‍ഷം ജനുവരിയിലാണ് “സഞ്ചാര്‍ സാഥി’ ആപ്പ് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയത്. തട്ടിപ്പ് കോളുകള്‍ തടയല്‍, നഷ്ടപ്പെട്ട മൊബൈലുകള്‍ ട്രാക്ക് ചെയ്യൽ, അവ ദുരുപയോഗിക്കുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്ര മന്ത്രാലയം ആപ്പ് അവതരിപ്പിച്ചത്. ഇതുവരെ ഒരു കോടിയിലേറെ പേര്‍ ആപ്പ് ഡൗൺലോഡ് ചെയ്തുവെന്നാണ് കണക്ക്.

Share news