മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരോട് ക്രൂരത തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍; വായ്പ എഴുതി തള്ളുന്നതില്‍ ഇനിയും സമയം വേണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരോട് ക്രൂരത തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. വായ്പ എഴുതി തള്ളുന്നതില്‍ ഇനിയും തീരുമാനം എടുക്കാതെ അനന്തമായി നീട്ടികൊണ്ടുപോകുകയാണ് കേന്ദ്രം. തീരുമാനം എടുക്കാൻ ഹൈക്കോടതിയിൽ വീണ്ടും സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പുനരധിവാസത്തിനായി സഹായമഭ്യർത്ഥിച്ച കേരളത്തോട് തികഞ്ഞ അവഗണനയാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത്. വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. ഇതിനിടെയാണ് വായ്പ എഴുതി തള്ളുന്നതില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടികൊണ്ടുപോകുന്നത്.

എന്നാൽ ഇതേസമയം മഴക്കെടുതി ബാധിച്ച പഞ്ചാബ്, ഹിമാചല്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പഞ്ചാബിനും ഹിമാചലിനും 1600 ഉം 1500 ഉം കോടി ധനസഹായം ഇതിനിടെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

