പ്രളയക്കെടുതിയിൽ മധ്യയൂറോപ്പ്; മരണം 17 ആയി
പ്രളയക്കെടുതിയിൽ മധ്യയൂറോപ്പ്. മരണം 17 ആയി. പോളണ്ട്, ചെക്ക് റിപ്ലബിക് എന്നിവിടങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പതിനേഴ് പേർ മരിച്ചുവെന്നാണ് സ്ഥിരീകരണം. പോളണ്ട്- ചെക്ക് റിപ്ലബിക് അതിർത്തി മേഖലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളം പൊങ്ങിയതോടെ നിരവധി പാലങ്ങളും വീടുകളും തകർന്നു. നിരവധി വാഹനങ്ങളും ഒലിച്ചു പോയിട്ടുണ്ട്.

ഏകദേശം 130,000 നിവാസികൾ താമസിക്കുന്ന പോളണ്ടിലെ ഓപോൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്ന് വിദ്ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനു ദുരന്ത ബാധിതർക്കുള്ള സഹായത്തിനുമായി 260 മില്യൺ ഡോളർ നീണ്ടിക്കിവെച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മറ്റ് ദുരിതബാധിത രാജ്യങ്ങളിലെ നേതാക്കളുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ യൂറോപ്യൻ യൂണിയനോട് സാമ്പത്തിക സഹായം ആവശ്യപ്പെടുമെന്നും പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പറഞ്ഞു.

