KOYILANDY DIARY.COM

The Perfect News Portal

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നൽകാതെ കേന്ദ്രം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി നൽകാതെ കേന്ദ്രം. നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് കേരളം സമർപ്പിച്ച പത്ത് ഡിസൈനുകളും കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളി. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നത്. കേരളത്തിന്റെ വികസന നേട്ടങ്ങളെ വ്യക്തമാക്കുന്നവയായിരുന്നു സമർപ്പിച്ച ഡിസൈനുകൾ.

ഈ മാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ഭാരത് പർവിൽ കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങൾ പ്രദർശിപ്പിക്കാമെന്നും റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശനാനുമതി നൽകില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം. പഞ്ചാബ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾക്കും നേരത്തെ അനുമതി നിഷേധിച്ചിരുന്നു. മുമ്പും കേരളത്തിന്റെ നിശ്ചലദൃശ്യങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു. 

Share news