KOYILANDY DIARY.COM

The Perfect News Portal

കാണാതായ ജസ്‌നയെപ്പറ്റി ഒരു സൂചനയുമില്ലെന്ന് സിബിഐ റിപ്പോർട്ട്

കാണാതായ ജസ്‌നയെപ്പറ്റി ഒരു സൂചനയുമില്ലെന്ന് സിബിഐ റിപ്പോർട്ട്. പൊന്നാനി, ആര്യാസമാജം അടക്കം മതപരിവർത്തന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് ജസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ല എന്ന് മനസിലായി. തീവ്രവാദ സംഘടനകൾക്കും തിരോധാനത്തിൽ പങ്കില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങൾ പരിശോധിച്ചു, കേരളത്തിൽ ആത്മഹത്യ നടക്കാറുള്ള ഇടങ്ങളും പരിശോധിച്ചു.

ജസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് പരിശോധന നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ല. ജസ്‌ന സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാറില്ലായിരുന്നുവെന്നും സിബിഐ റിപ്പോർട്ട്. ജസ്‌നയ്ക്കായി ഇന്റർപോൾ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

Share news