KOYILANDY DIARY

The Perfect News Portal

ഉള്ള്യേരിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം: ആർക്കും പരിക്കില്ല

ഉള്ള്യേരി:  കാർ കനാലിലേക്ക് വീണ്  അപകടം. ഇന്നലെ രാത്രി ഒന്നരയോടുകൂടിയാണ് ഉള്ളിയേരി 19ൽ  ഒഴുക്കുള്ള കനാലിലേക്ക് കാർ നിയന്ത്രണം വിട്ട് വീണത്. ഡ്രൈവർ പെട്ടെന്നുതന്നെ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. ശേഷം കാർ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത് തങ്ങിനിന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും സ്വകാര്യ ക്രൈയിന്‍  സംവിധാനമുപയോഗിച്ച് കാർ കരക്കെത്തിക്കുകയും ചെയ്തു.

ഗ്രേഡ് എ എസ് ടി ഒ മജീദിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ഇർഷാദ് പികെ, നിധി പ്രസാദ് ഇ എം, അനൂപ് എൻ പി, രനീഷ്  പി കെ, രജീഷ് കെ പി, ഹോം ഗാർഡ് സോമ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.