KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു

.

മലപ്പുറം: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. ബീഹാർ സ്വദേശി അനിൽ, നിയാസ്, രത്നാകരൻ എന്നിവർ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തി. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തിൽ കാറിൽ നിന്ന് ഇറക്കി രക്ഷപ്രവർത്തനം നടത്തുകയായിരുന്നു.

Share news