KOYILANDY DIARY.COM

The Perfect News Portal

തേനിയില്‍ കാറും മിനിബസും കൂട്ടിയിടിച്ചു; 3 മലയാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നമ്പുശ്ശേരി കോളനിയില്‍ അമ്പലത്തുംഗല്‍ ജോജിന്‍ 33, ഗോവിന്ദപുരം കോളനി കാഞ്ഞിരത്താം കുഴി സോണി മോൻ (45), പകലോമറ്റം കോയിക്കല്‍ ജെയിന്‍ തോമസ് (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇന്ന് പുലര്‍ച്ചെയോടുകൂടുയാണ് അപകടം ഉണ്ടായത്. ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായാണ് ലോറി കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഗോവിന്ദപുരം ചുരത്താന്‍ കുന്നേല്‍ പി ജി ഷാജിയാണ് ചികിത്സയിലുള്ളത്. കെഎല്‍ 39- സി, 2552 എന്ന മാരുതി ഓള്‍ട്ടോ കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു.

 

മിനി ബസില്‍ 18 ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ വെത്തലഗുണ്ട്, പെരിയകുളം, തേനി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാറില്‍ 4 പേരുണ്ടായരുന്നു. 3 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കോട്ടയം ജില്ലിയിലേതാണ് വണ്ടി എന്ന് കണ്ടെത്താനായി.

Advertisements
Share news