KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് സിനിമ പ്രവർത്തകരിൽ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് സിനിമ പ്രവർത്തകരിൽ നിന്നും കഞ്ചാവ് പിടികൂടി. തമിഴനാട് സ്വദേശിയായ ഒരാളിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. തമിഴ്നാട് വേലൂർ സ്വദേശി മഹേഷിനെ കസ്റ്റഡിയിൽ എടുത്തു. നിവിൻ പോളി നായകനായ ബേബി ഗേൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. ഇവർ താമസിച്ചിരുന്ന തൈക്കാടുള്ള ഹോട്ടലിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.

‘ഡിക്ഷണറി’ എന്ന് എഴുതിയ പുസ്തക രൂപത്തിലുള്ള പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.

 

Share news