KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ കഞ്ചാവ് മിഠായി പിടികൂടി

വയനാട്ടിൽ കഞ്ചാവ് മിഠായി പിടികൂടി. ബത്തേരിയിലാണ് സംഭവം. അർബൻ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടിയത്. മിഠായിയെ കുറിച്ച് അറിഞ്ഞത് സമൂഹമാധ്യമം വഴിയാണെന്നും ഓൺലൈൻ വഴി വാങ്ങി മുപ്പത് രൂപ തോതിൽ വിൽപ്പന നടത്തിയെന്നുമാണ് കണ്ടെത്തൽ.

വിദ്യാർത്ഥികൾ കൂടി നിൽക്കുന്നതുകൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പൊലീസ് കണ്ടെടുത്തത്. വിദ്യാർത്ഥിക്കെതിരെ എൻ. ഡി. പി. എസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്.

 

 

 

Share news