നമ്പ്രത്ത്കരയിൽ കനാൽ പൊട്ടി വെള്ളം കടകളിൽ കയറി നാശനഷ്ടം
കൊയിലാണ്ടി: നമ്പ്രത്ത്കരയിൽ കനാൽ പൊട്ടി വെള്ളം കടകളിൽ കയറി നാശനഷ്ടം. ബുധനാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം കുറ്റ്യാടി ഇടതുകര കനാലിന്റെ നടേരി ഭാഗത്തേക്കുള്ള സബ്ബ് കനാലാണ് പൊട്ടിയത്. ഇതൊടെ നമ്പ്രത്ത് കരയിലെ കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി മസാല കട, ചിക്കൻ കട, തുടങ്ങിയ അഞ്ചോളം കടകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. നമ്പ്രത്തുകര, കാവുംവട്ടം ഉൾപ്പെടെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന കലാലാണ് തകർന്നത്.
.

.
ഈ ഭാഗത്ത് കനാൽ കാടുവെട്ടാത്തത് കാരണം മുള്ളൻപന്നിയും ഉടുമ്പും അടക്കമുള്ള ജീവികൾ വലിയ മാളംകുഴിച്ചതാണ് കനാൽ തകരാൻ കാരണം. ഇതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. സംഭവത്തെ തുടർന്ന് നാട്ടുകാർ വാർഡു മെമ്പർമാരായ റെയ്ഹാനത്തിന്റെയും, ബിജുവിന്റെ നേതൃത്വത്തിൽ ചെളിയും മറ്റും കോരി മാറ്റിയിട്ടുണ്ട്. കനാൽ അറ്റകുറ്റ പണികൾ നടക്കുന്നുണ്ടെങ്കിലും ഈ ഭാഗത്ത് എത്തിയിരുന്നില്ലെന്നാണ് അറിയുന്നത്.



