KOYILANDY DIARY.COM

The Perfect News Portal

തേൻ ഉപയോഗിച്ചാൽ ഭാരം കുറയുമോ? അറിയാം തേനിൻ്റെ ഗുണങ്ങൾ

തേൻ ഉപയോഗിച്ചാൽ ഭാരം കുറയുമോ? അറിയാം തേനിൻ്റെ ഗുണങ്ങൾ. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് തേൻ. ആയുർവേദത്തിലും മറ്റും ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്തെല്ലാമാണ് തേനിൻ്റെ ഗുണങ്ങൾ, ദോഷങ്ങൾ പരിശോധിക്കാം. ഒരു ടേബിൾ സ്‌പൂണ്‍ തേനില്‍ 64 കാലറിയും 17 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 17 ഗ്രാം പഞ്ചസാരയും 0.1 ഗ്രാം പ്രോട്ടീനുമാണ് അടങ്ങിയിട്ടുള്ളത്. കൂടെ ഫ്ലവനോയിഡുകളും ആൻ്റി ഓക്‌സിഡൻ്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ തേനിൻ്റെ ഗുണ ഫലങ്ങൾ പല മടങ്ങായി വർധിക്കുന്നു. സാധാരണ പഞ്ചസാരയേക്കാള്‍ ഗ്ലൈസിമിക്‌ സൂചിക കുറവായതിനാല്‍ തേന്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര സാവധാനം മാത്രമേ ഉയരുകയുള്ളൂ.

ഇത്‌ വിശപ്പ്‌ നിയന്ത്രിക്കാന്‍ സഹായിക്കും. രാത്രി ഒരു സ്‌പൂണ്‍ തേന്‍ കഴിച്ചാല്‍ ഉറക്കത്തിൻ്റെ ആദ്യ മണിക്കൂറുകളില്‍ കൊഴുപ്പ്‌ കത്തിക്കാന്‍ ശരീരത്തിന്‌ ഇത്‌ സഹായകമാകും. ചൂടു വെള്ളത്തില്‍ കറുവാപ്പട്ട പൊടിയും ഒരു ടീസ്‌പൂണ്‍ തേനും കലര്‍ത്തി കുടിക്കുന്നത്‌ ചയാപചയം മെച്ചപ്പെടാനും വിശപ്പ്‌ നിയന്ത്രിക്കാനും നല്ലതാണ്‌. ഭാരം കുറയ്‌ക്കാനും കൊഴുപ്പ്‌ ഇല്ലാതാക്കാനും തേന്‍ സഹായിക്കുമെങ്കിലും ഭാരം കുറയ്ക്കാനായി തേനിനെ മാത്രം ആശ്രയിക്കരുത്.  തുടർച്ചയായ വ്യായാമവും സന്തുലിത ഭക്ഷണക്രമവും മെച്ചപ്പെട്ട ജീവിതശൈലിയും  കൂടിയുണ്ടെങ്കിലേ ഭാര നിയന്ത്രണം പ്രാവർത്തികമാകൂ.

Share news