KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികൾക്ക് കോളടിച്ചു! 251 രൂപയുടെ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

.

ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധിയായ ഓഫറുകളുമായി ബിഎസ്എൻഎൽ കളംനിറയുകയാണ്. ഇപ്പോഴിതാ ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമായി പുതിയ റീചാർജ് ഓഫറുമായെത്തിയിരിക്കുകയാണ് കമ്പനി. അതും വിദ്യാർത്ഥികൾക്കായാണ് ഇത്തവണ ഓഫർ നൽകുന്നത്.

 

251 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ കോളിംഗ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ലഭ്യമാക്കുന്ന ആകർഷകമായ ഓഫറാണ് ബിഎസ്എൻഎൽ വിദ്യാർത്ഥികൾക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെ കൂടുതലായി തങ്ങളുടെ നെറ്റ് വർക്കിലേക്ക് ആകർഷിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ റീചാർജ് പാക്കേജ്.

Advertisements

 

251 രൂപയുടെ ഈ സ്റ്റുഡന്റ് സ്പെഷ്യൽ റീചാർജ് പ്ലാൻ മികച്ച ആനുകൂല്യങ്ങളാണ് വിദ്യാർത്ഥികൾക്കായി നൽകുന്നത്. ആകെ 100 GB ഡാറ്റ ഉപയോഗിക്കാനുള്ള സൗകര്യവും, പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നു എന്നതാണ് പ്ലാനിന്റെ പ്രത്യേകത. ഈ ഓഫർ ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്പ് വഴി റീചാർജ് ചെയ്യാം. 2025 ഡിസംബർ 13 വരെയായിരിക്കും ഈ സ്റ്റുഡന്റ് സ്പെഷ്യൽ റീചാർജിന്റെ വാലിഡിറ്റി.

Share news