കാലിക്കറ്റ് സർവ്വകലാശാല ബിരുദ സിലബസിൽ നിന്ന് വേടൻ്റെ റാപ് സംഗീതം ഒഴിവാക്കില്ല

കാലിക്കറ്റ് സർവ്വകലാശാല ബിരുദ സിലബസിൽ നിന്ന് വേടൻ്റെ റാപ് സംഗീതം ഒഴിവാക്കില്ല. വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രന് സ്വന്തമായി ഇതിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് അറിയിച്ചു. വേടൻ്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ മൈക്കിൾ ജാക്സൻ്റെ ‘ ദെ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന റാപ് സംഗീതങ്ങളാണ് സിലബസിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
