കലിക്കറ്റ് ഫ്ലവർ ഷോ ഇന്ന് മുതൽ

കോഴിക്കോട്: കലിക്കറ്റ് അഗ്രി – ഹോർട്ടികൾച്ചറൽ സൊസൈറ്റി നടത്തുന്ന 45ാമത് ഫ്ലവർ ഷോ 6 മുതൽ 16 വരെ ബീച്ചിന് സമീപത്തെ മറൈൻ ഗ്രൗണ്ടിൽ നടക്കും. ഫ്ലവർ ഷോയുടെ മുന്നോടിയായി പുഷ്പാലംകൃത വാഹനഘോഷയാത്ര നടന്നു. 16,000 ചതുരശ്ര അടിയിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. കൃത്രിമമായി നിർമിച്ച അക്വസ് – കേപ്പിങ്, 3000 ചതുരശ്ര അടിയിൽ പച്ചക്കറിത്തോട്ടം തുടങ്ങിയവയുമുണ്ട്.

വിവിധ മത്സരങ്ങളും കലാപരിപാടികളും ഷോയുടെ ഭാഗമായി നടക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേതുൾപ്പെടെ വിവിധ സ്റ്റാളുകൾ ഉണ്ടാകും. കുടുംബശ്രീ മിഷന്റെ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയുള്ള ഫ്ലവർ ഷോയിൽ മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ്.

