പിഷാരികാവിൽ കലണ്ടർ പ്രകാശനം ചെയ്തു
.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം 2026 ലെ കലണ്ടർ പുറത്തിറക്കി. ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ എരോത്ത് അപ്പുക്കുട്ടി നായർ ക്ഷേത്രം മേൽശാന്തി നാരായണൻ മൂസ്സതിന് കലണ്ടർ സമർപ്പിച്ച് പ്രകാശനം നിർവഹിച്ചു. ട്രസ്റ്റി ബോർഡംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, പി. പി. രാധാകൃഷ്ണൻ, ദേവസ്വം ജീവനക്കാരായ വി. പി. ഭാസ്കരൻ, കെ. കെ. രാകേഷ്, അനിൽ ചെട്ടിമഠം എന്നിവർ പങ്കെടുത്തു.



