കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം നടത്തി
.
കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം നടത്തി. കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി ഒ എ മേഖല പ്രസിഡണ്ട് എം അബ്ദുൾ റഹിമാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ തെസ്ലീന, സി ഒ എ ജില്ലാ പ്രസിഡണ്ട് കെ പി സത്യനാഥൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സി ഒ എ ജില്ലാ പ്രസിഡണ്ട് കെ പി സത്യനാഥൻ, ജയദേവ് കെ എസ്, റെജിൽ വി ആർ, പി ബിജു, ഉഷാ മനോജ്. ഇ ജയനാരായണൻ എന്നിവർ സാന്നിധ്യമരുളി. ഉദ്ഘാടനത്തിന് ശേഷം ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക്ക് ഷോയും കൊയിലാണ്ടി യേശുദാസും തേജാ ലക്ഷ്മിയും നയിച്ച ഗാനമേളയും അരങ്ങേറി. തുടർന്ന് കലാകൗതുക മത്സരങ്ങളും അരങ്ങേറി. സ്വാഗത സംഘം ജനറൽ കൺവീനർ സതീശൻ പൊയിൽക്കാവ് സ്വാഗതവും സി ഒ എ മേഖലാ സെക്രട്ടറി പി ശ്രീരാജ് നന്ദിയും പറഞ്ഞു.




