കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15-ാം മത് കൊയിലാണ്ടി മേഖലാ സമ്മേളനം
കൊയിലാണ്ടി: കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎ) 15-ാം മത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20 തീയതികളിൽ കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടക്കും. മേഖല സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 19 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കേരള വിഷൻ കേബിൾ ഓപ്പറേറ്റേഴ്സ് കുടുംബ സംഗമവും അനുമോദന സായാഹ്നവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ നഗരസഭ കൗൺസിലർ തസ്‌ലീന ടീച്ചർ മുഖ്യാതിഥിയാവും.
.

.
സി ഒ എ മേഖല, ജില്ല, സംസ്ഥാന നേതാക്കൾ ആശംസകൾ അർപ്പിച്ചുസംസാരിക്കും തുടർന്ന് പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മാജിക്ക് അവതരിപ്പിക്കും സംസ്ഥാന ജില്ലാ കലാമേളകളിൽ വിജയികളായ അംഗങ്ങളുടെ സ്റ്റേജ് പ്രോഗ്രാമുകളും കൊയിലാണ്ടി യേശുദാസ് നയിക്കുന്ന ഗാനമേളയും നടക്കും.
.

.
മേഖലാ സമ്മേളന ദിവസമായ ഇരുപതാം തീയതി കാലത്ത് റജിസ്ട്രേഷനോടെ ആരംഭിക്കുന്ന മേഖലാ സമ്മേളനം കേരള വിഷൻ ന്യൂസ് ചെയർമാൻ സിബി പിഎസ് ഉദ്ഘാടനം ചെയ്യും. ഉപഹാര സമർപ്പണവും നടക്കും. ചടങ്ങിന് മേഖലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും
.

.
വാർത്താ സമ്മേളനത്തിൽ അബ്ദുറഹ്മാൻ (കൊയിലാണ്ടി മേഖലാ കമ്മിറ്റി പ്രസിഡണ്ട്), ശ്രീരാജ് പി (മേഖലാ കമ്മിറ്റി സെക്രട്ടറി), സതീശൻ പൊയിൽകാവ് (ജനറൽ കൺവീനർ സ്വാഗതസംഘം) എന്നിവർ പങ്കെടുത്തു.



