KOYILANDY DIARY.COM

The Perfect News Portal

നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടാതെ, ഗവർണർ കർഷകരെ ബുദ്ധിമുട്ടിക്കുന്നു; ഇ പി ജയരാജൻ

കോഴിക്കോട്‌: നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ ഒപ്പിടാതെ, ഗവർണർ കർഷകരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. ഇതിനെതിരായ പ്രതിഷേധമാണ് ഇടുക്കിയിലേത്. കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനാണ് കഴിയുക, ഗവർണർക്ക് കഴിയില്ല. ഗവർണ്ണർക്ക് എവിടെ പോകാനും സ്വാതന്ത്ര്യമുണ്ട്. അതുപോലെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കുമുണ്ടെന്നും ഇ പി ജയരാജൻ കോഴിക്കോട് പറഞ്ഞു.

Share news