വയനാട് ചുരത്തിൽ ബസുകൾ കൂട്ടിയിടിച്ചു

ലക്കിടി: വയനാട് ചുരത്തിൽ ബസുകൾ കൂട്ടിയിടിച്ചു. ചുരം ഒമ്പപതാം വളവിന് താഴെയാണ് ടൂറിസ്റ്റ് ബസും സ്വകാര്യ ട്രാൻസ്പോർട്ട് ബസും കൂട്ടി ഇടിച്ചത്. ബസിൻ്റെ ഡ്രൈവർമാരുടെ ഭാഗമാണ് സൈഡ് കൊടുക്കുന്നതിനിടയിൽ തമ്മിൽ ഇടിച്ചത്. രാവിലെ എഴരയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് അൽപ സമയം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് അടിവാരത്ത് നിന്ന് പോലീസ് എത്തി ബസുകൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
