KOYILANDY DIARY.COM

The Perfect News Portal

ഓട്ടത്തിനിടെ ബസ്സിൻ്റെ ടയർ ഊരിത്തെറിച്ച് അപകടം: ആർക്കും പരിക്കില്ല

കൊയിലാണ്ടി: ഓട്ടത്തിനിടെ ബസ്സിൻ്റെ ടയർ ഊരിത്തെറിച്ച് അപകടം ആർക്കും പരിക്കില്ല. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ദേവിക ബസ്സിൻ്റെ ടയറാണ് ദേശീയപാതയിൽ കാട്ടിൽ പീടികൽവെച്ച് ഊരി തെറിച്ച് ഉച്ചക്ക് 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസ്സിന്റെ പിൻ ഭാഗത്തെ വീലുകളാണ് ഊരി തെറിച്ചത്.
.
.
തെറിച്ച ടയർ തൊട്ടടുത്ത് തന്നെ പാർക്ക് ചെയ്ത മറ്റൊരു ലോറിയിൽ ഇടിച്ച് നിന്നതോടെ വലിയ അപകടമാണ് ഒഴിവായത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും അപകടമൊന്നും സംഭവിക്കാത്തത് ആശ്വാസമായി.
Share news