KOYILANDY DIARY.COM

The Perfect News Portal

മനുഷ്യചങ്ങലയിൽ ബസ്സ് ജീവനക്കാരും പങ്കെടുക്കും

കൊയിലാണ്ടി: മനുഷ്യചങ്ങലയിൽ ബസ്സ് ജീവനക്കാരും പങ്കെടുക്കും. ബസ്സ് ആന്റ് എൻജിനിയറിംഗ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ സമ്മേളനം സിപിഐ (എം) ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.ടി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. അഭിലാഷ് സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി. രജീഷ് പ്രസിഡണ്ടും പി ബിജു (സി ക്രട്ടറി) ഇ. ടി. നന്ദകുമാർ (ട്രഷറർ ) എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ  ബസ്സ് സ്റ്റാൻ്റിൽ സ്റ്റേജ് നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിൻമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യാത്രക്കാർക്കും, ബസ്സുകൾക്കും ഇത് പ്രയാസം സൃഷ്ടിക്കും. ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ മുഴുവൻ ബസ്സ് തൊഴിലാളികളും കുടുബ സമേതം പങ്കെടുക്കുവാനും തീരുമാനിച്ചു.
Share news