KOYILANDY DIARY.COM

The Perfect News Portal

തുറയൂരില്‍ ബസ്സ് ഡ്രൈവ‍ര്‍ക്ക് മര്‍ദ്ദനം: വെള്ളിയാഴ്ച കൊയിലാണ്ടി വടകര മേഖലയില്‍ ബസ്സ് പണിമുടക്ക്

കൊയിലാണ്ടി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തുറയൂരില്‍ ബസ്സ് ഡ്രൈവ‍ര്‍ക്ക് മര്‍ദ്ദനം: വെള്ളിയാഴ്ച കൊയിലാണ്ടി – വടകര, പയ്യോളി – പേരാമ്പ്ര, റൂട്ടുകളില്‍ തൊഴിലാളികള്‍ ബസ്സ് പണിമുടക്ക് പ്രഖ്യാപിച്ചു. ഓട്ടോറിക്ഷകളുടെ സമാന്തര്‍വ്വീസ് ചോദ്യംചെയ്തതിന് ഒരൂകൂട്ടം ഓട്ടോ തൊഴിലാളികള്‍ സംഘംചേര്‍ന്ന് തുറയൂരില്‍വെച്ച് ആരോമല്‍ ബസ്സ് തടഞ്ഞ് നിര്‍ത്തി ഡ്രൈവ‍റെ മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ ഡ്രൈവര്‍ പയ്യോളി സ്വദേശി സായിവിന്‍റെ കാട്ടില്‍ രൂപേഷ് (38)നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടുകൂടിയാണ് അക്രമം നടത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.  പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

Share news