കോരപ്പുഴയില്‍ ബസും ടിപ്പറും ഇടിച്ച് അപകടം; ആറ് പേരുടെ നില ഗുരുതരം

കോഴിക്കോട്: കോരപ്പുഴയില്‍ ദീര്‍ഘദൂര ബസും ടിപ്പറും ഇടിച്ച് അപകടം. പരുക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. പത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത് മഴയുണ്ടായിരുന്നു.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസില്‍ കുടുങ്ങിയ ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ബസ് അമിത വേഗതയില്‍ എന്ന് നാട്ടുകാര്‍ പറഞ്ഞു.

