കൊയിലാണ്ടി ടൗണിൽ കുണ്ടും കുഴിയും പ്രത്യക്ഷപെട്ടത് യാത്രക്കാരെ വലയ്ക്കുന്നു

കൊയിലാണ്ടി: ദേശീയപാത കൊയിലാണ്ടി ടൗണിൽ കുണ്ടും കുഴിയും പ്രത്യക്ഷപെട്ടത് കാരണം യാത്രക്കാർ വളരെ പ്രയാസമനുഭവിക്കുകയാണെന്ന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. കൊയിലാണ്ടി ദോശീയപാതിയിൽ മത്സ്യ മാർക്കറ്റിനു സമീപമാണ് വൻ കുഴികൾ രൂപംകൊണ്ടത്. ടു വീലർ യാത്രക്കാർ തെന്നി വീണ് അപകടം ഉണ്ടാകുന്നത് നിത്യ സംഭവമായിരിക്കുകയാണ്.

റോഡിലെ കുഴികൾ അടക്കാൻ N.H.A.I അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപെട്ടു. പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പി കെ മനീഷ്, കെ വി റഫീഖ്, ബാബു സുകന്യ, പി വി പ്രജീഷ്, പി പി ഉസ്മാൻ എന്നിവർ സംസാരിച്ചു.
