ബഹ്‌റൈൻ തുറമുഖത്ത് ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു

മനാമ: ബഹ്‌റൈൻ തുറമുഖത്ത് ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റോയൽ നേവി അധികൃതർ അറിയിച്ചു. റോയൽ നേവിയുടെ എച്ച്എംഎസ് ചിഡിങ്‌ഫോൾഡ് കപ്പൽ പിന്നോട്ട് വന്ന് തുറമുഖത്ത് നിർത്തിയിട്ടിരുന്ന എച്ച്എംഎസ് ബാംഗോറിൽ ഇടിക്കുകയായിരുന്നു. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ നാവികസേന അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു.
