KOYILANDY DIARY.COM

The Perfect News Portal

പൊതുവിദ്യാഭ്യാസത്തെ നിലനിർത്തിയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നത്; എം വി ഗോവിന്ദൻ

പൊതുവിദ്യാഭ്യാസത്തെ നിലനിർത്തിയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ 39-ാം വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തിൻമേൽ തുറന്ന ചർച്ച നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒരു ബദലായി കേരളം മുന്നേറുമ്പോൾ ബി.ജെപിയും കോൺഗ്രസും അതിന് തുരങ്കം വയ്ക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോൺഗ്രസ് കോൺഗ്രസിൻ്റെ അവസ്ഥ മനസിലാക്കുന്നില്ല. ദേശീയ തലത്തിൽ ബി.ജെ.പി യെ താഴെയിറക്കുവാനുള്ള ആർജ്ജവം കോൺഗ്രസ് കാണിക്കുന്നില്ല. കേരളത്തെ അവഗണിക്കുക വഴി കേന്ദ്ര ഗവൺമെൻ്റ് പാവപ്പെട്ട ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. 

Share news