KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം എം. എൽ. എ കാനത്തിൽ ജമീല നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ കുട്ടികൾക്ക് സുവാരി സിമന്റ്‌ കമ്പനി നൽകിയ ജേഴ്‌സി വൈസ് പ്രസിഡണ്ട് വേണുമാസ്റ്റർ വിതരണം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു മുതിരക്കണ്ടതിൽ, ബേബി സുന്ദർരാജ്, വാർഡ്‌മെമ്പർമാരായ സുധ കാവുങ്കൽ പൊയിൽ, സുധ  എം, മജു കെ, എം
തുടങ്ങിയവർ സംസാരിച്ചു.  ബാൽരാജ് മാസ്റ്റർ സ്വാഗതവും, പി. ടി. എ പ്രസിഡണ്ട് ഹരിദാസ് നന്ദിയും പറഞ്ഞു.
Share news