സെൽഫ് ഡിഫൻസ് പദ്ധതി ബി ആർ സി തല ഉദ്ഘാടനം കായണ്ണയിൽ
കായണ്ണ: സെൽഫ് ഡിഫൻസ് പദ്ധതി ബി ആർ സി തല ഉദ്ഘാടനം കായണ്ണയിൽ നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ജൻഡർ ഇക്വാളിറ്റി പരിപാടിയുടെ ഭാഗമായി പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതി പേരാമ്പ്ര ബി.ആർ.സി തല ഉദ്ഘാടനം കായണ്ണ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.കെ. ഷിജു ചടങ്ങിൽ ആദ്യക്ഷത വഹിച്ചു,.

ബ്ലോക് പ്രോജക്ട് കോഡിനേറ്റർ ടി. ജെ. പുഷ്പവല്ലി പദ്ധതി വിശദീകരിച്ചു, നിത വി പി, ഹെഡ്മാസ്റ്റർ കെ. വി. പ്രമോദ്, ലിനീഷ്, പി.പി., സി ആർ സി, ഷിജി ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. ജെ പുഷ്പവല്ലി സ്വാഗതവും പേരാമ്പ്ര ബിആർസി ട്രെയിനർ ശ്രീലേഖ നന്ദിയും പറഞ്ഞു.

