അംഗ പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ പുസ്തകങ്ങളെത്തി

അംഗ പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ പുസ്തകങ്ങളെത്തി. കൊയിലാണ്ടി നഗരസഭ പന്തലായനി ബി ആർ സിക്ക് കീഴിലുള്ള കെ പി എം എസ്, എം എച്ച് എസ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ എത്താൻ കഴിയാത്ത അംഗ പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ പുസ്തകങ്ങളുമായെത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു പുസ്തങ്ങൾ മിൻഹ ഹനാന് സമ്മാനിച്ചു കൊണ്ട് നിർവഹിച്ചു.
കോഴിക്കോട് ജില്ലയിൽ തുടക്കം കുറിച്ച് സംസ്ഥാനം ഒന്നാകെ നെഞ്ചോട് ചേർത്ത പരിപാടിയാണിത്. കെ പി എം എസ് എം എച്ച് എസ് അധ്യാപിക എൻ അഖില അധ്യക്ഷത വഹിച്ചു. മുൻ സ്കൗട്ട് അധ്യപകനായ ശ്രീധരൻ മാഷ് മുഖ്യഥിതിയായി. സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി സിൽജ സ്വാഗതവും സൻസീറ എൻ പി നന്ദിയും പറഞ്ഞു.

