KOYILANDY DIARY.COM

The Perfect News Portal

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാർക്കുൾപ്പടെ ജാഗ്രതാ നിർദേശം നൽകിയ പൊലീസ് സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധനയും നടത്തി.

നേരത്തെ തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിലും ആറ്റിങ്ങൽ കോടതിയിലും സമാനമായ ഭീഷണികൾ വന്നിരുന്നു. അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. എന്നിരുന്നാലും പൊലീസിന്റെ കർശനമായ നിരീക്ഷണമുള്ള ഹൈക്കോടതിയിൽ കൂടുതൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്.

Share news