മുത്താമ്പി പുഴയിലൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: മുത്താമ്പി പുഴയിലൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട്, മോവർ വീട്ടിൽ പ്രമോദിൻ്റെ മൃതദേഹമാണ് തിരച്ചിലിനിടെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പ്രമോദ് പുഴയിൽ ചാടിയത്. സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ബിജു വി കെയുടെ നേതൃത്വത്തിൽ ASTO അനിൽകുമാർ പി എം, SFRO അനൂപ് ബി കെ, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ അനൂപ് വി കെ, അനൂപ് പി, മനുപ്രസാദ്, അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, നിഖിൽ, ഇർഷാദ് ടി കെ, ജാഹിർ എം, രജീഷ് വി പി, സിജിത്ത് സി, രജിലേഷ് സി എം,ഹോം ഗാർഡുമാരായ അനിൽകുമാർ, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
