പൂക്കാട് കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: പൂക്കാട് ആളൊഴിഞ്ഞ പറമ്പിലെ കുളത്തില്‍ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. പൂക്കാട് പഴയ ടെലഫോണ്‍ എക്സേഞ്ചിന്റെ പിന്നില്‍ കുഞ്ഞിക്കുളങ്ങര ഹരിശ്രീ ഹരിദാസന്റ വീട്ടിലെ പറമ്പിലെ ഉപയോഗ ശൂന്യമായ കുളത്തിലാണ് മൃതദേഹം കണ്ടത്.

.
അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്നു പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
.

.
അഴുകി തുടങ്ങിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ്. മൃതദേഹത്തിന്റെ കൂടെ ഏതാനും തുണികളും കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക്ക്, ഡോഗ് സ്വാഡും, ഫിങ്കര്‍പ്രിന്റ വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമീപ പ്രദേശത്തു നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
