കാണാതായ യുവാവിൻ്റെ മൃതദേഹം ബേപ്പൂർ കടലിൽ കണ്ടെത്തി

കാട്ടിലപ്പീടിക: കാണാതായ യുവാവിൻ്റെ മൃതദേഹം ബേപ്പൂർ കടലിൽ കണ്ടെത്തി. കാട്ടിലപ്പീടിക മല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിറിന്റെ (22) മൃതദേഹമാണ് ബേപ്പൂർ കടലിൽ നിന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ജോലിചെയ്യുന്ന സ്ഥലത്ത് നിന്ന് രാവിലെ ചായ കുടിക്കാൻ വീട്ടിലെത്തി കടയിലേക്ക് പോയശേഷം തിരികെ വന്നിട്ടില്ല. തെരച്ചില്‍ നടത്തുന്നതിനിടെ ഒരു മൃതദേഹം കടലിലൂടെ ഒഴുകി പോകുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
.

കാട്ടിലെ പീടിക അമ്പലപ്പള്ളി ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനായിരുന്നു
ജാസിർ. കാപ്പാട് കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിറിൻ്റെ ബൈക്ക് കണ്ടത്തിയതിനെ തുടർന്ന് കണ്ണൂർ മുതൽ ബേപ്പൂർ വരെ കടലിൽ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടയിലാണ് ഇന്ന് കാലത്ത് ബേപ്പൂരിൽ കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുല്ലാണ്ടി അഹമ്മദ് കോയയുടെയും സൗജത്തിന്റെയും ഏക മകനായിരുന്നു ജാസിർ.
