കുനിയിൽ കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കുനിയിൽ കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കുറുവാളൂർ, കുറ്റിയോട തറോൽ വൈഷ്ണവ് (28) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്നലെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം തെരച്ചിൽ നടത്തിയിരുന്നു. വെളിച്ച കുറവ് കാരണം ഇന്നലെ തെരച്ചിൽ നിർത്തുകയായിരുന്നു. ഇന്ന് രാവിലെ കാട്ടിൽ പിടിക ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
