ബോധി ഗ്രന്ഥശാല ജോസഫ് മുണ്ടശ്ശേരി ആദര സദസ്സ് സംഘടിപ്പിച്ചു.
പൂക്കാട്: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല ജോസഫ് മുണ്ടശ്ശേരി ആദര സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം ഹാളിൽ നടന്ന പരിപാടിയിൽ കെ. ഭാസ്കരൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. ബോധി വയോജന വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ മേഖലകളിൽ ഒരേപോലെ തിളങ്ങിയ ഉജ്‌ജ്വല വ്യക്തിത്വമായിരുന്നു മുണ്ടശ്ശേരി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം തുടങ്ങി വച്ച പരിഷ്കരണ പരിപാടികൾ എക്കാലവും സ്മരിക്കപ്പെടും. സാഹിത്യ സഞ്ചാരത്തിൽ അദ്ദേഹം തുടങ്ങിവച്ച രൂപ ഭദ്രതാ വാദം പിൽക്കാലത്ത് പുരോഗമന സാഹിത്യ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു. വയോജന വേദി പ്രസിഡണ്ട് പി.കെ. സദാനന്ദൻ, കൺവീനർ എം.കെ. സ്വാമി ദാസൻ, വി.എം ജാനകി തുടങ്ങിയവർ സംസാരിച്ചു. മുണ്ടശ്ശേരി കൃതികളുടെ പ്രദർശനം, കവിതാലാപനം എന്നിവയും അരങ്ങേറി.
