ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീർത്ത് ബോധി ഗ്രന്ഥാലയം പ്രവർത്തകർ.

കൊയിലാണ്ടി: ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.രാജൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുന്നോടിയായി കാഞ്ഞിലശ്ശേരി ഹാജി മുക്കിൽ നൂറു കണക്കിനാളുകൾ അണിനിരന്ന മനുഷ്യച്ചങ്ങല സംഘടിപ്പിക്കപ്പെട്ടു. അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.

.
വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സി.ജയപ്രസാദ് ലഹരി ഉപയോഗത്തിന്റെയും ഉപഭോഗത്തിന്റെയും മാരക പ്രതിഫലനങ്ങൾ സ്ലൈഡ് ഷോയുടെ സഹായത്തോടെ വിശദീകരിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി നാടകവും അരങ്ങേറി. ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടർ. എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. വിപിൻ ദാസ് വി കെ, കെ.സി. ജയപ്രസാദ്, യൂസഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
