KOYILANDY DIARY.COM

The Perfect News Portal

ദുരന്ത മേഖലയിലേക്ക് സഹായ ഹസ്തവുമായി ബോധി ഗ്രന്ഥാലയം ബുക്ക് ചാലഞ്ച്. 

ചേമഞ്ചേരി: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട വെള്ളരിമല സ്കൂൾ ലൈബ്രറി നവീകരണത്തിനായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ബുക്ക് ചാലഞ്ച് സംഘടിപ്പിച്ചു. എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, വായനക്കാർ എന്നിവരിൽനിന്ന് ശേഖരിച്ച പുസ്തകങ്ങൾ വെള്ളരിമല സ്കൂൾ ലൈബ്രറിക്ക് കൈമാറും. ഓണാവധിക്കു ശേഷം സ്കൂൾ പ്രധാനാധ്യാപകൻ ഉണ്ണി മാസ്റ്റർക്ക് പുസ്തകങ്ങൾ കൈമാറും. മാതൃഭൂമി പത്ര പ്രവർത്തകൻ കെ. വിശ്വനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. ബോധി പ്രസിഡന്റ് ഡോക്ടർ എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു.
.
.
കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ച ഡോക്ടർ എം.ആർ. രാഘവവാരിയരെ ചടങ്ങിൽ ആദരിച്ചു. നോവലിസ്റ്റ് റിഹാൻ റഷീദ്, സത്യചന്ദ്രൻ പൊയിൽ ക്കാവ്, കവയിത്രി ടി.വി. ഷൈമ, കഥാകൃത്ത് അനിൽ കാഞ്ഞിലശ്ശേരി, കൃഷി ഓഫീസർ വിദ്യാ ബാബു, വിപിൻദാസ് വി.കെ  എന്നിവർ സംസാരിച്ചു. കെ. കുട്ടികൃഷ്ണൻ നന്ദി പറഞ്ഞു. 
Share news