കൊയിലാണ്ടിയിൽ ബിഎൽസ് ജീവൻ രക്ഷാ പ്രാഥമിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും റോട്ടറി ക്ലബ് സ്മാർട്ടും സംയുക്തമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സഹകരണത്തോടെ കൊയിലാണ്ടിയിൽ ബിഎൽസ് ജീവൻ രക്ഷാ പ്രാഥമിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കാത്താരാ ആർക്കെഡിൽ നടന്ന പരിപാടി കെഎംഎ പ്രസിഡണ്ട് കെ കെ നിയാസ് ഉദ്ഘാടനം ചെയ്തു. രോഹിത് അമ്പാടി അധ്യക്ഷത വഹിച്ചു.

റിട്ടേൺ കേണൽ അരവിന്ദാക്ഷൻ സംസാരിച്ചു. പഠന ക്ലാസിന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സ്റ്റാഫ് ആഷിക്ക് അലക്സ് എന്നിവർ നേതൃത്വം നൽകി. പ്രജീഷ് പി വി സ്വാഗതവും അമേത്ത് കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.



