ബ്ലൂമിംഗ് ആർട്സ് ഡിജിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടറി പുറത്തിറക്കി

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ആവശ്യക്കാർക്കുള്ള രക്തദാനം ലക്ഷ്യമാക്കി തയ്യാറാക്കിയ ഡിജിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു. ബ്ലൂമിംഗ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.എം. സുരേഷ് , അശ്വിൻ ബാബുരാജ്, എം.കെ. കുഞ്ഞമ്മത്, എം.എം. കരുണാകരൻ, സി. നാരായണൻ, കെ. ശ്രീധരൻ, വിജീഷ് ചോതയോത്ത്, യു.കെ. അശോകൻ, പി.കെ. അനീഷ്, സുധാ കരൻ പറമ്പാട്ട് എന്നിവർ പ്രസംഗിച്ചു.
