ബ്ലൂമിംഗ് ആർട്സിൻ്റെ ‘അക്ഷരാമൃതം’ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് ‘അക്ഷരാമൃതം’ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. നാടിന് വേണ്ടത് ബഹുസ്വരതയോട് കൂടിയ സാംസ്കാരിക പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ആളുകളെയും പ്രതിനിധീകരിച്ച് ബ്ലൂമിംഗ് ആർട്സ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വി.എച്ച്.എസ്.ഇ. ഉന്നത വിജയികൾക്ക്
ബ്ലൂമിംഗ് സ്ഥാപകാംഗം വി.കെ. രാജൻ സ്മാരക ഉപഹാരങ്ങൾ പി. ഗവാസ് കൈമാറി. ബ്ലൂമിംഗ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറന്മാൻ, മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ സക്കീർ മനക്കൽ, സജീവൻ കുഞ്ഞോത്ത്, ടി.എം.അഫ്സ, എം.കെ. കുഞ്ഞമ്മത്, എ.ടി. വിനീഷ്, കെ.എം. സുഹൈൽ, കെ.എം. സുരേഷ്, സി.എം. ബാബു എന്നിവർ പ്രസംഗിച്ചു.
