റോട്ടറി ക്ലബ്ബ് ഓഫ് കൊയിലാണ്ടി സ്മാർട്ട്-ന്‍റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് നടത്തി

.
കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് ഓഫ് കൊയിലാണ്ടി സ്മാർട്ട്-ന്‍റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ കേരള കൊയിലാണ്ടി ഘടകം, എം എം സി ഹോസ്പിറ്റൽ മൊടക്കല്ലൂർ എന്നിവരുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തി. റോട്ടറി സോൺ കോർഡിനേറ്റർ ലഫ്റ്റനൻ്റ് കേണൽ അരവിന്ദാക്ഷൻ. സി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി BEM യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് രോഹിത് അമ്പാടി അധ്യക്ഷത വഹിച്ചു.
.

.
കൊയിലാണ്ടിയിൽ പുതുതായി രൂപീകരിച്ച റോട്ടറി കൊയിലാണ്ടി സ്മാർട്ട് ന്‍റെ പ്രഥമ ക്യാമ്പാണ് സംഘടിപ്പിച്ചത്. ചടങ്ങിന് BDK കൊയിലാണ്ടി സെക്രട്ടറി ഫിദ, കൊയിലാണ്ടി റോട്ടറി പ്രസിഡൻ്റ് കെ. ചന്ദ്രശേഖരൻ, റിയാസ്, ജൈജു. R. ബാബു, MMC മെഡിക്കൽ ഓഫീസർ ആതിര, കെ. എസ്സ്. ഗോപാലകൃഷ്ണൻ, കെ.വി. സുധീർ, പ്രശോഭ് സൃഷ്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫാസിൽ സ്വാഗതവും കൺവീനർ പ്രജീഷ് ഓറഞ്ച് നന്ദിയും പറഞ്ഞു.
